Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : River Changes

Kozhikode

പു​ഴ​ഗ​തി മാ​റി ഒ​ഴു​കി; പ​മ്പ് ഹൗ​സും വീ​ടു​ക​ളും ഭീ​ഷ​ണി​യി​ൽ

മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു പു​തു​ഴ​യു​ടെ തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി നാ​ട്ടു വ​ള​ർ​ത്തി​യ മു​ള​ങ്കൂ​ട്ടം പു​ഴ​യി​ലേ​ക്ക് വീ​ണ് പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ​തോ​ടെ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും നി​ര​വ​ധി വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

ചെ​റു​പു​ഴ​യി​ലെ ആ​ലു​ള്ള​ക​ണ്ടി ക​ട​വി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് സ​മീ​പ​മു​ള്ള മു​ള​ങ്കൂ​ട്ട​മാ​ണ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ് വീ​ണ​ത്. നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ അ​ഞ്ച് വീ​ടു​ക​ളും ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും മു​ൻ എം ​എ​ൽ എ ​യെ​യും അ​പ​ക​ട ഭീ​ഷ​ണി അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ട​യി​ല്ല​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ വീ​ടു​ക​ളു​ടെ ചു​റ്റു മ​തി​ലു​ക​ൾ പു​ഴ​യി​ലേ​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. മു​ള​ങ്കൂ​ട്ടം എ​ത്ര​യും പെ​ട്ട​ന്ന് പു​ഴ​യി​ൽ നി​ന്നും എ​ടു​ത്തു മാ​റ്റി പു​ഴ​യു​ടെ സ്വ​ഭാ​വി​ക നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും തീ​രം കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up